തിരുവനന്തപുരം: നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നിരുപാധിക പിന്തുണ നൽകുമെന്ന പി.വി അൻവറിന്റെ തീരുമാനം സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല. എന്നാൽ അൻവറിന്റെ രാജിയെക്കുറിച്ച് കോൺഗ്രസിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അൻവറിന്റെ രാജിക്കാര്യം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അദ്ദേഹം സ്വന്തമായി എടുത്ത തീരുമാനമാവും. അല്ലെങ്കിൽ അദ്ദേഹം ചേരാൻ ഉദ്ദേശിക്കുന്ന പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശനുസരിച്ചായിരിക്കും . അൻവറിന്റെ വിഷയങ്ങളൊന്നും യു.ഡി.എഫിൽ ഒരു ഘട്ടത്തിലും ചർച്ചയ്ക്ക് വന്നിട്ടില്ല. സമയമാകുമ്പോൾ ചർച്ച ചെയ്യും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി യോഗങ്ങളിൽ മാത്രമല്ല, മറ്റു യോഗങ്ങളിലും ജി.സുധാകരനെ പ്രസംഗിക്കാൻ അനുവദിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ നിന്ന് ജി.സുധാകരൻ അവസാന നിമിഷം വിട്ടുനിന്നതിനെ കുറിച്ചായിരുന്നു ഉദ്ഘാടകനായ ചെന്നിത്തലയുടെ പരിഹാസംലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദുത്വ കാർഡ് ഇറക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |