കുണ്ടറ: അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ. ഇളമ്പള്ളൂർ പെരുമ്പുഴ താഴം അമ്പാടിയിൽ വിഥുൻ വിജയനാണ് (33) കുണ്ടറ പൊലീസിന്റെ പിടിയിലായത്. വസ്തു രജിസ്ട്രേഷൻ സംബന്ധിച്ച് വിവരം പറയാത്തതിന്റെ ദേഷ്യത്തിൽ മാതാവിനെ മർദ്ദിക്കുകയും വാളിന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
കഴിഞ്ഞ 8ന് വൈകിട്ട് 3ന് ആയിരുന്നു സംഭവം. മാതാവ് ഷീലയുടെ പിതാവ് നൽകിയ വസ്തുവിന്റെ രജിസ്ട്രേഷന് പോയ വിവരം പറഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
കല്ലു മോതിരം ഇട്ടിരുന്ന കൈകൊണ്ടു ഇടിക്കുകയും വാളിന്റെ പിടികൊണ്ട് അടിക്കുകയും വാളിന് കഴുത്തിൽ വെട്ടാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക മൊഴി. കുണ്ടറ എസ്.എച്ച്.ഒ വി.അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പി.കെ.പ്രദീപ്, പി.അംബരീഷ്, എസ്.സി.പി.ഒമാരായ ബി.ദീപക്, നന്ദകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |