ചേർത്തല:പ്രതിഭാദനരായ വിദ്യാർത്ഥികൾക്കു വേണ്ടി അക്ഷയ പുസ്തകനിധിയും എസ്.എൽ.പുരം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രവും സംയുക്തമായി നടത്തുന്ന 'സർഗ സമീക്ഷ' ബാലസാഹിത്യ ശില്പശാലയും പ്രതിഭാസംഗമവും 18 ന് ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ നടക്കും.കഥ,കവിത,പദ്യം ചൊല്ലൽ , ചിത്രകല,പ്രസംഗം,നാടൻപാട്ട്,സംഗീതം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചുള്ള ശില്പശാല രാവിലെ 9.30 ന് കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും.ആർട്ടിസ്റ്റ് വി.സി. വാസുദേവൻ,ആശാഹരി,പ്രശാന്തി ചൊവര എന്നിവർ ക്ലാസുകൾ നയിക്കും. വൈകിട്ട് 3 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിദ്യാർത്ഥികൾക്കുള്ള സാക്ഷ്യപത്രങ്ങളും പുസ്തക പാരിതോഷികങ്ങളും വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |