ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ട കൊലക്കേസിൽ ഇരട്ട ജീവപര്യന്തം അനുഭവിക്കുന്ന പ്രതി അനുശാന്തിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അപ്പീലിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെ ശിക്ഷ മരവിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ശക്തമായ എതിർപ്പ് തള്ളിക്കൊണ്ടാണിത്. ജാമ്യ ഉപാധികൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് ജസ്റ്രിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കാഴ്ചയ്‌ക്ക് കുഴപ്പമുണ്ട്, എട്ടര വർഷത്തോളം ജയിലിൽ കഴിഞ്ഞു, സാഹചര്യ തെളിവുകൾ മാത്രം പരിഗണിച്ചാണ് ശിക്ഷ തുടങ്ങിയ വാദമുഖങ്ങളാണ് അനുശാന്തി ഉന്നയിച്ചത്. കുറ്റകൃത്യത്തിലെ ഗൂഢാലോചനയിൽ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 2014 ഏപ്രിലിലായിരുന്നു നാടിനെ നടുക്കിയ ഇരട്ട കൊലപാതകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |