ആലുവ: തിരുവൈരാണികുളം ക്ഷേത്രം നടതുറപ്പ് ഉത്സവവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ എം.കെ. മെഹബൂബ് കൈയേറ്റം ചെയ്യുകയും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മാറമ്പിള്ളി മറ്റത്തുറമ്പിൽ എം.എച്ച്. സിയാദ് ആലുവ എ.ടി.ഒക്ക് പരാതി നൽകി.
സൗപർണിക സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ സിയാദും കെ.എസ്.ആർ.ടി.സി ഡ്രൈവർ മെഹബൂബും തമ്മിൽ ഇന്നലെ രാവിലെ തിരുവൈരാണിക്കുളത്തെ താത്കാലിക ബസ് സ്റ്റാൻഡിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് തർക്കമുണ്ടായി. തർക്കത്തിനിടയിലാണ് എം.കെ. മെഹബൂബ് അപമര്യാദയായി പെരുമാറുകയും കൈയേറ്റം നടത്തുകയും ചെയ്തെന്നാണ് പരാതി. താൻ കെ.എസ്.ആർടി.സിയിലെ ഗുണ്ടയാണെന്ന് മെഹബൂബ് ആക്രോശിച്ചെന്നും യൂണിഫോം ഷർട്ട് ദേഹത്ത് നിന്ന് ഊരി എറിഞ്ഞെന്നും സിയാദ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |