മുംബയ് : ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന കമ്പനിയായ ഇൻഫോസിസിന്റെ മൂന്നാംപാദ ഫലങ്ങൾ പ്രഖ്യാപിച്ചു. ഒക്ടോബർ-ഡിസംബർ പാദത്തിൽ കമ്പനി 6,806 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 6,106 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 11.4% വർദ്ധന രേഖപ്പെടുത്തി. രണ്ടാംപാദ ഫലത്തിലെ 6,506 കോടി രൂപയിൽ നിന്ന് 4.6% ഉയർന്നു. 41,764 കോടി രൂപയാണ് ത്രൈമാസത്തിലെ വരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |