അമൃതപുരി (കൊല്ലം): അന്താരാഷ്ട്ര ജെൻഡർ ടെക് കോൺഫറൻസിന് അമൃതയിൽ തുടക്കമായി. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ സ്‌കൂൾ ഒഫ് സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസസ്, യുനെസ്‌കോ ചെയർ ഫോർ ജെൻഡർ ഈക്വാലിറ്റി ആൻഡ് വുമൺസ് എംപവർമെന്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര മന്ത്രി ഡോ. രാജ് ഭൂഷൺ ചൗധരി മുഖ്യാതിഥിയായി.
സ്‌കൂൾ ഒഫ് സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസസ് ഡീൻ ഡോ. ഭവാനി റാവു അദ്ധ്യക്ഷയായി. ഐക്യരാഷ്ട്ര സഭയുടെ ടെക് എൻവോയ് സെക്രട്ടറി ജനറൽ ഡോ. മെഹ്ദി സ്‌നീൻ, യുനെസ്‌കോ സൗത്ത് ഏഷ്യാ റീജിയണൽ ഓഫീസ് ഡയറക്ടർ ഡോ. ടിം കേർട്ടിസ്, ഐ.ഇ.ഇ.ഇ - കേരള മുൻ ചെയർ പ്രൊഫ. മുഹമ്മദ് കാസിം എന്നിവർ പങ്കെടുത്തു. വഹിച്ച ചടങ്ങിൽ യൂറോപ്പ് മാതാ അമൃതാനന്ദമയി സെന്റർ ഡയറക്ടർ സ്വാമി ശുഭാമൃതാനന്ദ പുരി, അമൃത സ്‌കൂൾ ഓഫ് ഫിസിക്കൽ സയൻസസ് ഡീൻ ഡോ. ഗീത കുമാർ എന്നിവർ സംസാരിച്ചു.
നാല് ദിവസങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ വിവിധ സെഷനുകളിലായി അൻപതോളം പ്രഗത്ഭർ സംസാരിക്കും. പ്രഭാഷണ പരമ്പരകൾ, മെഗാ ഹാക്കത്തോൺ, ക്ലാസുകൾ, പ്രദർശനങ്ങൾ തുടങ്ങി വൈവിദ്ധ്യമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കോൺഫറൻസ് 19ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |