മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ജനുവരി 24ന് തിയേറ്ററിൽ. വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ധിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. രചന ഡോ. സൂരജ് രാജൻ, ഡോ. നീരജ് രാജൻ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം.
പ്രാവിൻകൂട് ഷാപ്പ്
സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പ്രാവിൻകൂട് ഷാപ്പ് തിയേറ്ററിൽ. ചാന്ദ്നി ശ്രീധരൻ, ശിവജിത് പദ്മനാഭൻ, ശബരീഷ വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, ശ്യാംകുമാർ, സന്ദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദ് ആണ് നിർമ്മാണം.
സൂപ്പർ ജിമ്നി
മീനാക്ഷിയെ പ്രധാന കഥാപാത്രമാക്കി അനു പുരുഷോത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന സൂപ്പർ ജിമ്നി ജനുവരി 24 ന് പ്രദർശനത്തിന്. സീമ ജി. നായർ, കുടശനാട് കനകം, ഡോ. രജിത് കുമാർ, ജയകൃഷ്ണൻ, മൻരാജ്, ജയശങ്കർ, കലാഭവൻ റഹ്മാൻ, കലാഭവൻ നാരായണൻകുട്ടി, കോബ്ര രാജേഷ്, ഉണ്ണിക്കൃഷ്ണൻ, എൻ.എം. ബാദുഷ, പ്രിയങ്ക, സുബ്ബലക്ഷ്മി അമ്മ, ബാലതാരങ്ങളായ ദേവനന്ദ, അൻസു മരിയ, തൻവി, അന്ന, ആര്യൻ, ആദിൽ തുടങ്ങിയവർ അഭിനയിക്കുന്നു. റിഥം ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |