ന്യൂഡൽഹി : ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിൽ രണ്ടുപേരെ മദ്ധ്യപ്രദേശിലും ഛത്തിസ് ഗഢിൽ നിന്നുമായി പൊലീസ് കസ്റ്റഡിയിലെടുത്തു. സിസി ടിവിയിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങളോട് രൂപസാദൃശ്യമുള്ള രണ്ടുപേരെയാണ് പൊലീസ് പിടികൂടിയത്. രണ്ടുപേരെയും നാളെ മുംബയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അഞ്ഞൂറിലധികം സിസി ടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. ഇതിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന ചില ചിത്രങ്ങളും ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. അതേസമയം ഇവരാണ് പ്രതികളെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
മദ്ധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരുന്നു ഛത്തിസ് ഗഢിലെ ദുർഗിൽ നിന്ന് റെയിൽവേ പൊലീസാണ് മറ്റൊരാളെ പിടികൂടിയത്. ഇന്നലെ ചോദ്യം ചെയ്തയാളും പൊലീസ് കസ്റ്റഡിയിൽ തുടരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |