തമിഴിലെ പഴയ സൂപ്പർ സ്റ്റാർ ചിന്നപ്പ ഭാഗവതരായി ദുൽഖർ സൽമാൻ എത്തുന്നു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്നതാണ് ദുൽഖർ ചിത്രം കാന്ത. പുരവർ ഭാഷയാണ് ചിന്നപ്പ ഉപയോഗിക്കുന്നത്. ഭാഗവതർ അഭിനയിച്ച 'കോമാളി രാജ' എന്ന സിനിമയുടെ റിലീസ് ദിവസത്തെ ആഘോഷവുമായി കാന്തയിലെ ദുൽഖറിന്റെ ലുക്ക് പുറത്ത്. തമിഴിൽ ഒരുങ്ങുന്നചിത്രം ശെഷവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിക്കുന്നു. ദുൽഖർ സൽമാനൊപ്പം റാണ ഭഗുബട്ടി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഭാഗ്യശ്രീ ബ്രോസ് ആണ് നായിക. സമുദ്രക്കനിയാണ് മറ്റൊരു പ്രധാന താരം. സ്പിരിറ്റ് മീഡിയ. സ്വപ്ന സിനിമ, വേഫെർ ഫിലിംസ് എന്നിവയാണ് ബാനറുകൾ. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരിക്കും കാന്ത എന്ന ചിത്രത്തിന്റ പ്രഖ്യാപന വേളയിൽ ദുൽഖർ പറഞ്ഞിരുന്നു. ഇതുവരെ കാണാത്ത രീതിയിൽ ആണ് ദുൽഖർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |