അനുഗ്രഹീതൻ ആന്റണിക്കുശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യയും വിനായകനും നായകൻമാർ. ആട് 2നു ശേഷം ജയസൂര്യയും വിനായകനും ഒരുമിക്കുന്ന ചിത്രം സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് നിർമ്മാണം. ജെയിംസ് സെബാസ്റ്റ്യൻ രചന നിർവഹിക്കുന്നു. കത്തനാർ സിനിമയ്ക്കുശേഷം ജയസൂര്യ അഭിനയിക്കുന്ന ചിത്രം കൂടിയാണ്.
ചിത്രീകരണം ഉടൻ ആരംഭിക്കും. സണ്ണി വയ്‌ൻ, ഗൗരി ജി. കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്ത അനുഗ്രഹീത ആന്റണി മികച്ച പ്രേക്ഷകാഭിപ്രായം നേടിയിരുന്നു. പ്രിൻസ് ജോയ് ചിത്രത്തിനുശേഷം ആട് - 3 ആണ് ജയസൂര്യയുടെ മറ്റൊരു പ്രോജക്ട്. ത്രിമാന ചിത്രമായി ഒരുങ്ങുന്ന ആട് 3 ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ക്രിസ്‌മസ് റിലീസാണ്. ആട് 2ൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും ആട് 3ൽ ഉണ്ടാകും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമ്മാണം. ജയസൂര്യയും സംവിധായകൻ മിഥുൻ മാനുവൽ തോമസും വീണ്ടും ഒരുമിക്കുമ്പോൾ ആരാധക പ്രതീക്ഷ ഏറെയാണ്. ജയസൂര്യയുടെ കരിയറിൽ ജനപ്രീതി നേടിയ കഥാപാത്രമാണ് ഷാജി പാപ്പൻ.
അതേസമയം റോജിൻ തോമസ് സംവിധാനം ചെയ്ത കത്തനാർ ആണ് റിലീസിന് ഒരുങ്ങുന്ന ജയസൂര്യ ചിത്രം. ജയസൂര്യയുടെ കറിയറിലെ ഏറ്റവും ചെലവേറിയ ചിത്രത്തിൽ തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് നായിക. അനുഷ്കയുടെ മലയാളത്തിലേക്കുള്ള പ്രവേശം കൂടിയാണ് കത്തനാർ. ഉറുമിക്ക് ശേഷം പ്രഭുദേവ അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. വിനീത്, ഹരീഷ് ഉത്തമൻ, കോട്ടയം രമേശ്, സനൂപ് സന്തോഷ്, ദേവിക സഞ്ജയ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രചന: ആർ. രാമനന്ദ്, ഛായഗ്രഹണം: നീൽ ഡി. കുഞ്ഞ. ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |