പഞ്ചാബ് നാഷണൽ ബാങ്കിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ സുവർണാവസരം. കസ്റ്റമർ സർവീസ് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഔദ്യോഗിക സൈറ്റ് ( https://www.pnbindia.in/hi/ ) പരിശോധിക്കേണ്ടതുണ്ട്. ജനുവരി 24 വരെ അപേക്ഷിക്കാം. ഒമ്പത് ഒഴിവുകളിലേക്കാണ് അവസരം. സ്‌പോർട്സ് ക്വാട്ടയ്ക്ക് കീഴിലാണ് നിയമനം.
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിന് ബിരുദം നേടിയവർക്ക് കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. 20നും 28നും ഇടയിൽ പ്രായമുളളവർക്കാണ് അവസരം.പ്ലസ് ടു യോഗ്യതയുളളവർക്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. 18നും 24നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം.
ശമ്പളം
കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 24,050 രൂപ മുതൽ 64,480 രൂപ വരെ ശമ്പളം ലഭിക്കും. ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 19,500 രൂപ മുതൽ 37,815 രൂപ വരെ ശമ്പളം ലഭിക്കും.
തിരഞ്ഞെടുക്കൽ
രണ്ട് ഘട്ടമായാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഫീൽഡ് ട്രയലുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ശേഷം അവരുടെ പ്രകടനമികവനുസരിച്ച് അഭിമുഖ ഘട്ടത്തിലേക്ക് പോകാം. അപേക്ഷിക്കുന്നതിന് പ്രത്യേക ഫീസൊന്നുമില്ല. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യുക. ശേഷം ആവശ്യമായ രേഖകളും ചേർത്ത് താഴെ പറയുന്ന മേൽവിലാസത്തിൽ അയക്കുക.
ചീഫ് മാനേജർ (റിക്രൂട്ട്‌മെന്റ് സെക്ഷൻ)
എച്ച് ആർ ഡിവിഷൻ, പഞ്ചാബ് നാഷണൽ ബാങ്ക്
കോർപറേറ്റ് ഓഫീസ്, ഫസ്റ്റ് ഫ്‌ലോർ, വെസ്റ്റ് വിംഗ്
പ്ലോട്ട് നമ്പർ.4, സെക്ടർ 10,ദ്വാരക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |