മലപ്പുറം: ഹംസ തയ്യിൽ മെമ്മോറിയൽ റോളിംഗ് ട്രോഫിക്ക് വേണ്ടി തയ്യിൽ ബ്രദേഴ്സ് ആർ്ട്സ് ആൻഡ് സ്‌പോട്സ് ക്ലബ്ബ് സംഘടിപ്പിച്ച സൗഹൃദ ഫുട്ബാൾ മത്സരത്തിൽ തയ്യിൽ കാച്ചിനിക്കാട് വിജയികളായി. തയ്യിൽ പടിഞ്ഞാറ്റുമുറിക്കാണ് രണ്ടാംസ്ഥാനം. മലപ്പുറത്ത് നടന്ന ടൂർണമെന്റ് തയ്യിൽ കുഞ്ഞാലി ഹാജി ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ ഹാജി കാച്ചിനിക്കാട്, റഷീദ് കാച്ചിനിക്കാട് എന്നിവർ വിജയികൾക്കും ഹമീദ് പെരിന്തൽമണ്ണ, സൈനുദ്ദീൻ അതവനാട് എന്നിവർ റണ്ണേഴ്സ്അപ്പിനും കപ്പ് നൽകി.
തയ്യിൽ കുടുംബത്തിലെ മറ്റ് അംഗങ്ങളായ ടി.വി. മൊയ്തീൻ, അബ്ദു തലക്കടത്തൂർ, ഹംസ കുറ്റൂർ, ജലീൽ ഉദരംപൊയിൽ, ബാവ മമ്പുറം, ഇബ്രാഹിം കക്കാട്, ഷുക്കൂർ വളാഞ്ചേരി , സെയ്തലവി തെന്നല, മമ്മദു കുട്ടിപ്പ തൃപ്പനച്ചി, അസീസ് കക്കാട്, മുസ്തഫ ഫറോഖ്, കാസിം , അസീസ് പടിഞ്ഞാറ്റുമുറി, ഇബ്രാഹിം കെ.കെ പാറ, അബൂബക്കർ പുല്ലഞ്ചേരി എന്നിവർ ചടങ്ങിൽ സംസാരിച്ചു. നാണി മക്കരപ്പറമ്പ് സ്വാഗതവും കുഞ്ഞുട്ടി മാഷ് കാച്ചിനിക്കാട് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |