വാഷിംഗ്ടൺ: യു.എസിൽ ഹൈദരാബാദ് സ്വദേശി കെ. രവി തേജ (26) വെടിയേറ്റ് മരിച്ചു. ഇന്നലെ വാഷിംഗ്ടണിലെ ഒരു ഗ്യാസ് സ്റ്റേഷനിലുണ്ടായ വെടിവയ്പിലാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദ് ആർ.കെ. പുരം ഗ്രീൻ ഹിൽസ് കോളനിയിലാണ് തേജയുടെ കുടുംബം താമസിക്കുന്നത്.
ഡിഗ്രി നേടിയ ശേഷം ഉപരിപഠനത്തിനായി രവി തേജ 2022 മാർച്ചിലാണ് യു.എസിലെത്തിയത്. പഠനം പൂർത്തിയാക്കിയശേഷം പാർട്ട് ടൈം ജോലി നോക്കിവരികയായിരുന്നു. വെടിയുണ്ട നെഞ്ചിൽ തുളച്ചുകയറിയ രവി തേജ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മോഷണ ശ്രമമാണ് നടന്നതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം തെലങ്കാന സ്വദേശിയായ വിദ്യാർത്ഥി ചിക്കാഗോയിൽ വെടിയേറ്റ് മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |