കൊട്ടാരക്കര: മാർത്തോമ സഭ കൊട്ടാരക്കര- പുനലൂർ ഭദ്രാസനത്തിന്റെ 67-ാം കൊട്ടാരക്കര കൺവെൻഷൻ 26 മുതൽ ഫെബ്രുവരി 2 വരെ കൊട്ടാരക്കര ജൂബിലി മന്ദിരം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഇടവകകളും ദോഹ ഇടവകയും ഉൾപ്പെടുന്നതാണ് ഭദ്രാസനം. 26ന് വൈകിട്ട് 6.30ന് മലങ്കര മാർത്തോമ സുറിയാനി സഭ ഭദ്രാസന അദ്ധ്യക്ഷൻ ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ തിരുമേനി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എ.ടി.സഖറിയ മുഖ്യ സന്ദേശം നൽകും. തുടർന്നുള്ള ദിവസങ്ങളിലെ വിവിധ യോഗങ്ങളിൽ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ, ഡോ.റൂബേൻ മാർക്ക്, ഡോ.മോത്തി വർക്കി, ഡോ.കോശി പി.വർഗീസ്, പി.സി.ജെയിംസ്, സജേഷ് മാത്യൂസ്, ബിനോയ് ഡാനിയേൽ, മാത്യു വർഗീസ്, ഇവാഞ്ചലിസ്റ്റ്, ലിസി ജോൺ എന്നിവർ സംസാരിക്കും. ഫെബ്രുവരി 2ന് രാവിലെ 7.30ന് വിശുദ്ധ കുർബാനയിൽ എണ്ണായിരത്തിലധികം ആളുകൾ പങ്കെടുക്കും. 10ന് സമാപന യോഗത്തിൽ മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പ തിരുമേനി മുഖ്യസന്ദേശം നൽകും. 100 പേരടങ്ങുന്ന ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ ഷിബു എബ്രഹാം ജോൺ, ഷിബു സാമുവേൽ, അലക്സ് പി.ജോൺ, കെ. ജോർജ്ജ് പണിക്കർ, രഞ്ജി തോമസ്, സനൽ വർഗീസ്, പി.ജോൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |