ലവ് അണ്ടർ കൺസ്ട്രക്ഷൻ ഫസ്റ്റ് ലുക്ക്
അജു വർഗീസ്, നീരജ് മാധവ്, ഗൗരി ജി. കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ജി. രാഘവ് രചനയും സംവിധാനവും നിർവഹിക്കുന്ന ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്ന വെബ്സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
ഒരു ചെറുപ്പക്കാരന്റെ സ്വപ്നമായ വീട്, അതിനൊപ്പം ജീവിതത്തിൽ എത്തിയ പ്രണയം, ഇത് രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മർദ്ദങ്ങളാണ് ഇൗ കോമഡി വെബ് സീരിസിന്റെ പ്രമേയം.ഡിസ്റ്റി പ്ലസ് ഹോട്ട് സ്റ്റാറിന്റെ ആറാമത്തെ മലയാളം സീരീസ് റൊമാന്റിക് കോമഡി വിഭാഗത്തിൽപ്പെടുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മാണം. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി.സംഗീതം ഗോപിസുന്ദർ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |