പാലക്കാട് : എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയിൽ നിന്ന് പിന്നോട്ടിീല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതിന് പിന്നാലെ സമാന നിലപാടുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം .വി. ഗോവിന്ദൻ. ബ്രൂവറി കമ്പനി വരുമ്പോൾ എലപ്പുള്ളിയിൽ ജലചൂഷണം ഉണ്ടാകില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കമ്പനി മഴവെള്ള സംഭരണി നിർമ്മിച്ചാണ് വെള്ളം എടുക്കുകയെന്ന് ഗോവിന്ദൻ വ്യക്തമാക്കി. ബ്രൂവറിയിൽ ആദ്യഘട്ടത്തിൽ സ്പിരിറ്റ് നിർമ്മാണം മാത്രമായിരിക്കും നടക്കുക. കുറേയെറെ ഘട്ടങ്ങൾക്ക് ശേഷമാണ് അവസാനഘട്ടത്തിൽ മദ്യനിർമ്മാണം ആരംഭിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ജനവിരുദ്ധമായ ഒരു തീരുമാനവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. കണ്ണൂർ വിസ്മയ പാർക്ക് പ്രവർത്തിക്കുന്നത് മഴവെള്ള സംഭരണിയിലാണെന്നും എം.വി,. ഗോവിന്ദൻ പറഞ്ഞു. എട്ടു കോടി ലിറ്റർ ജലം അവിടെ സംഭരിക്കുന്നുണ്ട്. എലപ്പുള്ളിയിൽ അതിന്റെ ഇരട്ടി സംഭരിക്കാൻ കഴിയുമെന്നും പദ്ധതിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |