കൊച്ചി: ഫാർമസ്യൂട്ടിക്കൽസ്, മെഡിസിൻ, ഐ.ടി, വ്യാവസായിക വികസനം എന്നീ മേഖലകളിൽ ഉഭയകക്ഷി വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ-സിയറ ലിയോൺ വ്യാപാരസമ്മേളനം കൊച്ചിയിൽ സംഘടിപ്പിച്ചു. ഇന്ത്യ ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ സമ്മേളനത്തിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ വാണിജ്യ, വ്യവസായ പ്രതിനിധികൾ പങ്കെടുത്തു. സിയറ ലിയോൺ ഹൈകമ്മീഷണർ റാഷിദ് സെസായി പങ്കെടുത്തു.
ഗ്രൂപ്പ് ചെയർമാൻ മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണശങ്കറെ ഇന്ത്യ-ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ ഓണററി ട്രേഡ് കമ്മീഷണറായി നിയമിച്ചു. സിയറ ലിയോണുമായി കൂടുതൽ വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2019-20 കാലയളവിൽ 140 ദശലക്ഷം ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |