തൃശൂർ: പ്രമുഖ ഇലക്ട്രോണിക്സ് ഗൃഹോപകരണ വ്യാപാര ശൃംഖലയായ ഗോപു നന്തിലത്ത് ജിമാർട്ട് 76ാമത് റിപ്പബ്ലിക് ദിനത്തിൽ 76 ശതമാനം വരെ വിലയിളവോടെ ഗ്രേറ്റ് റിപ്പബ്ലിക് സെയിൽ ആരംഭിച്ചു. എൽ.ജി, സാംസംഗ്, സോണി, വേൾപൂൾ, വോൾട്ടാസ്, ബോഷ്, സീമൻസ്, ഗോദ്‌റെജ്, ഐ.എഫ്.ബി, ലീബർ, ഹയർ, പാനസോണിക്, ബി.പി.എൽ, ഇംപെക്‌സ്, വിഗാർഡ്, പ്രീതി, ഹാവെൽസ്, ബട്ടർഫ്‌ളൈ, ബജാജ്, സുജാത തുടങ്ങിയ കമ്പനികളുടെ ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെയും ഡിജിറ്റൽ ആക്‌സസറീസിന്റെയും വിപുലമായ ശേഖരമാണ് നന്തിലത്ത് ജിമാർട്ട് ഷോറൂമിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.
സെയിലിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ബ്രാൻഡഡ് എ.സികൾ വാങ്ങുമ്പോൾ ഫ്‌ളാറ്റ് 50 ശതമാനം ഡിസ്‌കൗണ്ടും ഒപ്പം 1,500 രൂപയുടെ സമ്മാനങ്ങളും ലഭിക്കും. ഒരു രൂപ ഡൗൺപേയ്‌മെന്റായി നൽകി ബാക്കി തുക തവണകളായി അടച്ച് സ്വന്തമാക്കാം. ജിമാർട്ട് ബെൻസാ ബെൻസാ ഓഫർ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് ബംപർ സമ്മാനമായി ഒരു മെഴ്‌സിഡസ് ബെൻസ് കാറും അഞ്ച് ഭാഗ്യശാലികൾക്ക് അഞ്ച് മാരുതി എസ്‌പ്രസോ കാറും സമ്മാനമായി ലഭിക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |