തിരുവനന്തപുരം: വഴുതക്കാട്-മേട്ടുക്കട റോഡ് ടാറിംഗുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തൈക്കാട് ഗസ്റ്റ് ഹൗസ് മുതൽ ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്‌സ് വരെയുള്ള റോഡിൽ ഭാഗികമായ ഗതാഗത നിയന്ത്രണമുണ്ടാകും. ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്‌സ് മുതൽ തൈക്കാട് ഗസ്റ്റ് ഹൗസ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും യാതൊരു പാർക്കിംഗും അനുവദിക്കില്ല. ടാറിംഗ് നടക്കുന്ന ട്രാക്കിന് എതിർവശത്തുള്ള ട്രാക്കിലൂടെ ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങൾ കടത്തി വിടും. വഴുതക്കാട് ജംഗ്ഷനിൽ ടാറിംഗ് നടക്കുന്ന സമയത്ത് ബേക്കറി ഭാഗത്ത് നിന്നും വഴുതക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കറി ജംഗ്ഷൻ-വിമൻസ് കോളേജ് ജംഗ്ഷൻ വഴി എതിർവശത്തുള്ള ട്രാക്ക് വഴിയാണ് പോകേണ്ടത്. വിമൻസ് കോളേജ് ജംഗ്ഷനിൽ ടാറിംഗ് നടക്കുന്ന സമയത്ത് ബേക്കറി ജംഗ്ഷനിൽ നിന്നും വാഹനങ്ങൾ വഴുതക്കാട് വഴി പോകണം. വിവരങ്ങൾക്ക് 04712558731, 9497930055.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |