കൊല്ലം: വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വ്യാപാര സംരഷണ സന്ദേശ ജാഥയ്‌ക്ക് ജില്ലയിൽ ആവേശകരമായ സ്വീകരണം നൽകി. ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ കൊട്ടാരക്കരയിൽ ജാഥാ ക്യാപ്‌ടൻ ഇ.എസ്.ബിജുവിനെ സംഘാടകസമിതിയും വിവിധ സബ്‌കമ്മിറ്റി ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പുത്തൂർ, കരുനാഗപ്പള്ളി, ചിന്നക്കട, കൊട്ടിയം എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ചിന്നക്കട ബസ്‌ബേയിൽ ചേർന്ന സ്വീകരണ യോഗത്തിൽ ജാഥ സ്വീകരണ കമ്മിറ്റി ചെയർമാൻ പീറ്റർ എഡ്വിൻ അദ്ധ്യക്ഷനായി. സമിതി ജില്ലാ സെക്രട്ടറി മഞ്‌ജു സുനിൽ, കൺവീനർ കമാൽ പിഞ്ഞാണിക്കട, കൊല്ലം ഈസ്‌റ്റ് ഏരിയ സെക്രട്ടറി ബി.ബാലൻ എന്നിവർ സംസാരിച്ചു. അഞ്ചാലുംമൂട് ഏരിയ സെക്രട്ടറി ജയകുമാർ സ്വാഗതം പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 13ന് നടക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായുള്ള ജാഥയാണ് ജില്ലയിൽ പര്യടനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |