തൃശൂർ: ഇന്ത്യൻ ജീവിതത്തിന്റെ അടിസ്ഥാന ഘടകം ബഹുസ്വരതയാണെന്ന് നിരൂപകനും സാഹിത്യ ചിന്തകനുമായ ഡോ.സുനിൽ പി.ഇളയിടം. സുകുമാർ അഴീക്കോടിന്റെ 13ാം ചരമവാർഷികത്തോട് അനുബന്ധിച്ച് 'ഇന്ത്യ: ബഹുസ്വരതയുടെ വേരുകൾ' എന്ന വിഷയത്തിൽ സാഹിത്യ അക്കാഡമി സംഘടിപ്പിച്ച സുകുമാർ അഴീക്കോട് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമീപകാലത്ത് സംഘപരിവാർ അടിമുടി നിരാകരിക്കുന്നത് ബഹുത്വത്തെയാണ്. ഏകാത്മകമായ, ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഒരു ഭൂതകാലമല്ല ഇന്ത്യയ്ക്കുള്ളത്. അതു പങ്കുവയ്പ്പുകളുടെ, കൂടിക്കലരലുകളുടെ, കൊടുക്കൽ വാങ്ങലുകളുടെ, പാരസ്പര്യത്തിന്റെ വഴിയാണ്. ഏകതയാണ് അടിച്ചേൽപ്പിക്കപ്പെടുന്ന കൃത്രിമ ആശയമെന്നും ഇളയിടം പറഞ്ഞു. അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷനായി. സെക്രട്ടറി സി.പി.അബൂബക്കർ, നിർവാഹക സമിതി അംഗം വി.എസ്.ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |