മാള : പരമൻ അന്നമനട ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സർഗ്ഗപ്രഭ പുരസ്‌കാരം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് 26ന് വൈകിട്ട് 6ന് അന്നമനട കല്ലൂർ ചെമ്പിക്കാട് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ മന്ത്രി ആർ.ബിന്ദു സമർപ്പണം നടത്തും. വി.ആർ.സുനിൽ കുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. ഗാനരചയിതാവ് ബി.കെ.ഹരി നാരായണൻ മുഖ്യാതിഥിയാകും. മുൻ എം.എൽ.എ ടി.യു.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ്, വി.വി.ജയരാമൻ, ടി.കെ.സതീശൻ, പി.കെ.കിട്ടൻ, കെ.കെ.രവി നമ്പൂതിരി, കെ.എ.ബൈജു, ഷീജ നസീർ എന്നിവർ പ്രസംഗിക്കും. രാത്രി ഏഴരയ്ക്ക് ശ്രീലക്ഷ്മി ഗോവർദ്ധനൻ അവതരിപ്പിക്കുന്ന കൂച്ചിപ്പുടി നൃത്തവും അരങ്ങേറും. പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ്, അന്നമനട ബാബുരാജ്, കെ.എ.ബൈജു, ഇ.വി.ഗോപകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |