ഒറ്റപ്പാലം: ' സഹകരണ ബാങ്കുകളും, രാഷ്ട്ര പുനർ നിർമ്മണവും 'എന്ന വിഷയത്തിൽ ഒറ്റപ്പാലം അർബൻ ബാങ്ക് സെമിനാർ സംഘടിപ്പിച്ചു. മനിശ്ശേരി കെ.എം ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ മുൻ വിദ്യാഭ്യസ മന്ത്രി സി.രവീന്ദ്രനാഥ്,
ആർ.ബി.ഐ എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മാറത്തെ എന്നിവർ വിഷയാവതരണം നടത്തി. ഒറ്റപ്പാലം അർബൻ ബാങ്കിൽ ഐ.ടി അധിഷ്ഠിത ബാങ്കിംഗ് സേവനങ്ങളുടെയും, പുതിയ കോർ ബാങ്കിംഗ് സംവിധാനത്തിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. 'സഹകരണ സംഘം രജിസ്ട്രാർ ഡി.സജിത്ത് ബാബു ഐ.എ.എസ് മോഡറേറ്ററായി. ബാങ്ക് എം.ഡി.ഡോ.എം.രാമനുണ്ണി 'വിഷൻ 2025 ' അവതരിപ്പിച്ചു. പാലക്കാട് ജോയിന്റ് രജിസ്ട്രാർ ജനറൽ എം.ശ്രീഹരി, ഒറ്റപ്പാലം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ സി.ബ്ലിസൺ, ഡേവിസ്, ബാങ്ക് ചെയർമാൻ യു.രാജഗോപാൽ, ജനറൽ മാനേജർ ഇൻ ചാർജ് സി.എസ്.ബിന്ദു, ബാങ്ക് വൈസ് ചെയർമാൻ കെ.എൻ.ശിവദാസൻ, ബാങ്ക് ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ അഡ്വ.കെ.സുജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
വൈ.ഫൈ സംവിധാനത്തോട് കൂടിയ ഡ്യൂവൽ ഇന്റർഫേസ് എ.ടി.എം കാർഡിന്റെ പ്രകാശനം റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മറാത്തെ നിർവഹിച്ചു. വാണിയംകുളം സർവ്വീസ് ബാങ്ക് പ്രസിഡന്റ് കെ.ഭാസ്‌ക്കരൻ, കോതകുർശ്ശി സർവ്വീസ് ബാങ്ക് പ്രസിഡന്റ് കെ.മുകുന്ദൻ, അമ്പലപ്പാറ സർവ്വീസ് ബാങ്ക് പ്രസിഡന്റ് കെ.രവീന്ദ്രൻ, ശ്രീരാമകൃഷ്ണ സർവ്വീസ് ബാങ്ക് പ്രസിഡന്റ് എൻ.അസീസ്, ഒറ്റപ്പാലം സർവ്വീസ് ബാങ്ക് പ്രസിഡന്റ് കെ.വിജയകുമാർ, പേരൂർ സർവ്വീസ് ബാങ്ക് പ്രസിഡന്റ് കെ.ശ്രീനി, എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ വിവിധ അർബൻ ബാങ്കുകളിൽ നിന്നും പാലക്കാട് ജില്ലയിലെ പ്രാഥമിക സഒഹകരണ സംഘങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ, പാലക്കാട്, തൃശൂർ ജില്ലയിലെ പ്രമുഖ പ്രൊഫഷണൽ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ തിരഞ്ഞടുത്ത വിദ്യാർത്ഥികൾ എന്നിവരും സെമിനാറിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |