കോട്ടയം : മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള നാലാംഘട്ട ഹരിത പ്രഖ്യാപനങ്ങൾ ഇന്ന് മുതൽ നടക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജനപ്രതിനിധികൾ പ്രഖ്യാപനങ്ങൾ നിർവഹിക്കും. 31 വരെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ക്യാമ്പയിൻ പ്രവർത്തനങ്ങളും പ്രഖ്യാപനങ്ങളും നടക്കും ഇന്ന് 13067 അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായും, രണ്ടായിരത്തോളം സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായും, 20 ടൗണുകളെ ഹരിത ടൗണുകളായും പ്രഖ്യാപിക്കും. 314 വിദ്യാലയങ്ങളാണ് പുതിയതായി ഹരിത വിദ്യാലയ പദവിയിലെത്തുന്നത്. 22 പൊതുസ്ഥലങ്ങളെയും 42 കലാലയങ്ങളെയും ഹരിതമായി പ്രഖ്യാപിക്കും. നാല് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |