തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ ഡോ. പല്പുവിന്റെ 75-ാമത് ചരമദിനാചരണവും പുതുവത്സര ആഘോഷവും യൂണിയൻ ഓഫീസിൽ നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, യൂണിയൻ കൗൺസിലർ കെ.പി.അമ്പീശൻ, കെ. ശ്രീകുമാർ, വെട്ടുകാട് അശോകൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ ഭാരവാഹികളായ ചേന്തി സന്തോഷ്, ചെറുവയ്ക്കൽ അഭിലാഷ്, വനിതാസംഘം യൂണിയൻ നേതാക്കളായ എസ്. പ്രസന്നകുമാരി, സുധാവിജയൻ, ജി. ഉഷാകുമാരി, അരുൺ അശോക്, കുളത്തൂർ ജ്യോതി, വടുവൊത്ത് പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ആർ.പി. തമ്പുരു സ്വാഗതവും വിജയൻ കൈലാസ് നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം വെള്ളാപ്പള്ളി ചാരിറ്റി സെന്റർ പ്രസിഡന്റ് വി. മോഹൻ ദാസ് നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |