കോഴിക്കോട്: അനധികൃതമായി നിർമിച്ച കെട്ടിടം കോർപ്പറേഷൻ എന്‍ജിനീയറിംഗ് വിഭാഗം പൊളിച്ചുമാറ്റി. രണ്ടാം ഗേറ്റ് വിരട്ടാംകണ്ടി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കെട്ടിടമാണ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിൽ പൊളിച്ചത്. മേലേപാളയം സ്വദേശി ഭൂമി കൈയേറി കെട്ടിടം നിർമിച്ചതെന്നാണ് ആരോപണം. തുടർന്ന് ക്ഷേത്ര പരിപാലന സമിതി സെക്രട്ടറി പി.വി പ്രജോഷ് പരാതി നൽകുകയായിരുന്നു. കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്ന് കോർപ്പറേഷന്‍ കണ്ടെത്തി. ഇത് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കോർപ്പറേഷന്‍ രണ്ടുപ്രാവശ്യം നോട്ടീസും നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി പൊളിക്കാന്‍ ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |