മുംബയ്: നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ പ്രതി ഷെരീഫുളിനെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബാന്ദ്ര കോടതി മജിസ്‌ട്രേറ്റാണ് വിധി പുറപ്പെടുവിച്ചത്. അന്വേഷണ സംഘം കൊൽക്കത്തയിലാണെന്നും കസ്റ്റഡി കലാവധി രണ്ട് ദിവസം നീട്ടി നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. കൂടുതൽ തെളിവുകൾ സമർപ്പിക്കുമ്പോൾ ഭാരതീയ ന്യായ സംഹിത പ്രകാരം കസ്റ്റഡി കാലാവധി നീട്ടി നൽകുന്ന കാര്യം ആലോചിക്കാമെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു. അന്വേഷണവും തെളിവെടുപ്പും ഏതാണ്ട് പൂർത്തിയായതിനാൽ പൊലീസ് കസ്റ്റഡി നീട്ടുന്നത് അനാവശ്യമാണെന്നും വ്യക്തമാക്കി. ഷെരീഫുളിനെതിരെ ആവശ്യത്തിന് തെളിവുകളുണ്ടെന്ന് എ.സി.പി പരംജിത് സിംഗ് ദഹിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതിയുടെ വിരലടയാളത്തിലെ പൊരുത്തക്കേട് സംബന്ധിച്ച റിപ്പോർട്ടുകൾ വന്നതിനുപിന്നാലെയായിരുന്നു എ.സി.പിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |