വെമ്പായം: അലങ്കാരച്ചെടി വില്പനക്കാരിയെ വെമ്പായം പഞ്ചായത്തംഗം ആക്രമിച്ചതായി പരാതി. വേറ്റിനാട് മെമ്പർ ബിനുവിനെതിരെയാണ് വേറ്റിനാട് ഊരുട്ട് മണ്ഡപ ക്ഷേത്രത്തിന് സമീപം ഏദൻസ് ഗാർഡൻ എന്ന പേരിൽ ചെടിക്കട നടത്തുന്ന കനകരസി പരാതി നൽകിയത്.
മെമ്പർ സ്ഥലത്തെത്തുമ്പോൾ രോഗിയായ താൻ മാത്രമാണ് കടയിൽ ഉണ്ടായിരുന്നതെന്നും ജോലിക്കാർ വന്നാൽ ഉടനെ ചെടിച്ചട്ടികൾ മാറ്റാമെന്ന് പറഞ്ഞിട്ടും കേൾക്കാതെ മെമ്പർ ചെടിച്ചട്ടികൾ വലിച്ചെറിയുകയും ഇത് ചോദ്യം ചെയ്ത തന്നെ മുഖത്ത് അടിക്കുകയും അടിവയറ്റിൽ ചവിട്ടിയെന്നുമാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഇവരുടെ കടയ്ക്ക് മുന്നിൽ റോഡിലേക്കിറക്കി ചെടിച്ചട്ടികൾ വയ്ക്കുന്നതിനെതിരെ പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷൻ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇത് നേരിട്ടെത്തി ഇവരോട് സംസാരിച്ചെന്നും ഇതിൽ വാക്കുതർക്കം മാത്രമാണ് ഉണ്ടായതെന്നും മെമ്പർ പറഞ്ഞു. വട്ടപ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടിവി ക്യാമറകൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് വട്ടപ്പാറ സി.ഐ എസ്. ശ്രീജിത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |