കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യക്കെതിരായ പരാമർശം വിവാദമായതോടെ വിശദീകരണവുമായി എം.വി ജയരാജൻ. തന്റെ വാക്കുകൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചെന്നും പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും ജയരാജൻ പറഞ്ഞു.
വിവാദമുണ്ടാക്കുന്ന പ്രസംഗങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് മാത്രമാണ് പറഞ്ഞത്. എഡിഎമ്മിന്റെ മരണത്തിന് പിന്നിൽ ദിവ്യയാണെന്ന ആരോപണത്തിൽ കേസുണ്ട്. കേസ് പൊലീസ് അന്വേഷിക്കുകയാണ്. ഒരു വാചകം അടർത്തിയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നു' എം.വി ജയരാജൻ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമെന്നത് സത്യമാണ് എന്നായിരുന്നു ജയരാജൻ ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നത്.
`എ.ഡി.എമ്മിന്റെ മരണത്തിനിടയാക്കിയത് ദിവ്യയുടെ പ്രസംഗത്തിലെ അവസാനത്തെ പരാമർശമാണ് എന്നത് സത്യമാണ്. അതിനാലാണ് ഞങ്ങൾ പറഞ്ഞത്, അത് തെറ്റാണെന്ന്. ആ കാഴ്ചപ്പാടാണ് അന്നും ഇന്നും ഞങ്ങൾക്കുള്ളത്. ദിവ്യയുടെ പേരിൽ എപ്പോഴാണോ ആക്ഷേപം ഉയർന്നുവന്നത്, അന്നുതന്നെയാണല്ലോ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയത്'- എന്നായിരുന്നു ജയരാജന്റെ വാക്കുകൾ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |