കണ്ണൂർ: അധികാരം കൈയിലുണ്ടെന്ന് കരുതി രാജ്യത്തെ ജനങ്ങളെ അടിമകളായി കാണരുതെന്ന് കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരെ വിമർശിച്ച് എം.വി ജയരാജൻ. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.
കേന്ദ്ര ബഡ്ജറ്റിനെപ്പറ്റി ചോദിച്ചപ്പോൾ നിങ്ങൾ അധികം പുലമ്പണ്ടായെന്നാണ് ഒരു കേന്ദ്രമന്ത്രി പ്രതികരിച്ചത്. മറ്റേയാൾ കേരളം സാമ്പത്തികമായി പാപ്പരാണെന്ന് തെളിയിക്കണമെന്നും പറഞ്ഞു.ഈ രണ്ടു കേന്ദ്ര മന്ത്രിമാരെയും പൊതുശല്യമായി കരുതണം. ദളിതരെയും ആദിവാസികളെയും ഭരിക്കേണ്ടത് ഉന്നതകുലജാതരാണെന്നാണ് ഒരു കേന്ദ്രമന്ത്രി പറഞ്ഞത്. നവോത്ഥാനകാലത്ത് കേരളം നേടിയ പുരോഗമന ചിന്തകളെ കാറ്റിൽ പറത്തുന്നതാണിത്. മേധാവിത്വ മനോഭാവമാണ് ഇതിലൂടെ തെളിയുന്നത്. ഇത്തരം സമീപനങ്ങൾ ജനവിരുദ്ധമാണെന്നും എം.വി.ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |