ചെന്നൈ: ഡി.എം.കെ സ്ഥാപകനും തമിഴ്നാടിന്റെ ആദ്യമുഖ്യമന്ത്രിയുമായ അണ്ണാദുരൈയുടെ 56-ാം ചരമവാർഷിക ദിനമായ ഇന്നലെ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ സമാധാന മാർച്ച് നടന്നു. വല്ലാജ റോഡിലുള്ള അണ്ണാ പ്രതിമയിൽ നിന്ന് കാമരാജർ ശാലയിലെ അണ്ണാ സ്‌ക്വയറിലേക്കായിരുന്നു മാർച്ച്.
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ,മന്ത്രി പി.കെ. ശേഖർബാബു,ഡി.എം.കെ. ജനറൽ സെക്രട്ടറിയും സംസ്ഥാന ജലവിഭവ മന്ത്രിയുമായ എസ്. ദുരൈമുരുകൻ,മുതിർന്ന ഡി.എം.കെ. നേതാവും ലോക്സഭാ എം.പിയുമായ ടി.ആർ. ബാലു,ഡി.എം.കെ. ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ എ.രാജ,ചെന്നൈ മേയർ ആർ. പ്രിയ എന്നിവർ റാലിയിൽ പങ്കെടുത്തു.
മാർച്ചിന് ശേഷം, പേരരിജ്ഞർ അണ്ണാദുരൈയുടെ സ്മാരകത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ പുഷ്പാർച്ചന നടത്തി.
ഉദയനിധി സ്റ്റാലിൻ, മന്ത്രിമാർ,എം.പിമാർ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
അണ്ണാ ഡി.എം.കെ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ അണ്ണാ സ്മാരകത്തിൽ എം.തമ്പി ദുരൈയുടെ നേതൃത്വത്തിൽ എ.ഐ.എ.ഡി.എം.കെ നേതാക്കൾ ന്യൂഡൽഹിയിലെ പാർലമെന്റ് സമുച്ചയത്തിലെ അണ്ണാദുരൈയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
മധുര ജില്ലയിലെ നെൽപെട്ടൈയിൽ എ.എം.എം.കെ സ്ഥാപകൻ ടി.ടി.വി. ദിനകരൻ ദ്രാവിഡ സമരനായകന് ആദരാഞ്ജലികൾ അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |