ന്യൂഡൽഹി: ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവലഭൂരിപക്ഷം മറികടന്നിരിക്കുകയാണ് ബിജെപി. 48 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ഭരണകക്ഷിയായ ആംആദ്മി 21 സീറ്റുകളിൽ മാത്രമാണ് മുന്നേറാനായത്. അതേസമയം കോൺഗ്രസ് ഒരു സീറ്റിൽ മാത്രമാണ് ലീഡുളളത്. ആദ്യ ഫലസൂചന അനുസരിച്ച് മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും നിലവിലെ മുഖ്യമന്ത്രി അതിഷി മർലേനയും ആം ആദ്മി നേതാവ് മനീഷ് സിസോദിയയും പിന്നിലാണ്. എന്നാൽ ആം ആദ്മി പാർട്ടിയിൽ നിന്ന് ബിജെപിയിലെത്തിയ കൈലാഷ് ഗെലോട്ട് മുന്നിലാണ്.
ഇന്ന് രാവിലെ എട്ട് മണിമുതൽ പോസ്റ്റൽ വോട്ടെണ്ണൽ ആരംഭിച്ചപ്പോഴേ ബിജെപിയായിരുന്നു മുന്നിൽ. അതേസമയം, ഡൽഹിയിൽ ആം ആദ്മി സർക്കാർ തുടരുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് മനീഷ് സിസോദിയ. സഖ്യസർക്കാർ സാദ്ധ്യതകളെക്കുറിച്ച് ഇപ്പോൾ ചർച്ചക്കില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് വ്യക്തമാക്കി. ഹൈക്കമാൻഡാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |