ന്യൂഡൽഹി: ആം ആദ്‌മി പാർട്ടിക്കുള്ള കൃത്യമായ സന്ദേശമാണ് തിരഞ്ഞെടുപ്പ് ഫലം. ഭരണവിരുദ്ധ വികാരം കണ്ടില്ലെന്ന് നടിച്ച്, സൗജന്യങ്ങൾ നൽകി ഡൽഹിക്കാരെ മയക്കാമെന്ന അമിത ആത്മവിശ്വാസത്തിന് കിട്ടിയ അടി. അഴിമതി തുടച്ചുനീക്കുമെന്ന് വാഗ്‌ദാനം ചെയ്‌ത് അധികാരത്തിലേറിയ നേതാക്കൾ അഴിമതിക്കേസിൽ അറസ്റ്രിലായത് വോട്ടർമാരുടെ വിശ്വാസം കെടുത്തി. പാർട്ടിയിലെ ഏകാധിപത്യ പ്രവണതകളും വൻ പതനത്തിലേക്ക് നയിച്ചു.
മദ്യനയം മുതൽ കാലാവസ്ഥ വരെ
മദ്യ അഴിമതിക്കേസിൽ അറസ്റ്റിലായപ്പോൾ കേജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാതിരുന്നത് ജനത്തെ ബോദ്ധ്യപ്പെടുത്താനായില്ല
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചെങ്കിലും ഭരണം ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തെ പ്രതിരോധിക്കാനായില്ല
അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായത് ആം ആദ്‌മി ഭരണകാലത്ത്. പഞ്ചാബിനും ഹരിയാനയ്ക്കുംമേൽ പഴി ചാരി രക്ഷപ്പെടാൻ ശ്രമം
ഹരിയാനയുമായി കുടിവെള്ള തർക്കം
അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. റോഡുകളുടെയും അഴുക്കുചാലുകളുടെയും മോശം അവസ്ഥയും മാലിന്യക്കൂമ്പാരവും
യമുന ശുചീകരണം, കുടിവെള്ള വിതരണം, റോഡ് നവീകരണം എന്നീ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കേജ്‌രിവാൾ തന്നെ സമ്മതിച്ചു
ലോകോത്തര വൃത്തിയുള്ള നഗരമെന്ന വാഗ്‌ദാനം നടപ്പാക്കാനായില്ല.
മഴയിൽ കോച്ചിംഗ് സെന്ററിൽ വെള്ളം നിറഞ്ഞ് മലയാളി അടക്കം വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ആം ആദ്‌മി സർക്കാർ പ്രതിക്കൂട്ടിൽ
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ പ്രവർത്തനത്തിന് തടസമെന്ന വാദം ഫലിച്ചില്ല
ആയുഷ്‌മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാത്തത് വീഴ്‌ച
അതിഷിക്ക് മുഖ്യമന്ത്രി പദം നൽകിയതോടെ രാജ്യസഭാംഗം സ്വാതി മലിവാൾ പാർട്ടിക്കെതിരായി
മുതിർന്ന നേതാക്കൾ തുടർച്ചയായി വിട്ടുപോയതും കേജ്‌രിവാളിൽ മാത്രം കേന്ദ്രീകരിച്ചതും പാർട്ടിയെ ദുർബലമാക്കി.
കോൺഗ്രസ് പാർട്ടിയുമായി സഖ്യമുണ്ടാക്കാത്തത് തിരിച്ചടി. ന്യൂനപക്ഷ, ദളിത് വോട്ടുകൾ ഭിന്നിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |