കോഴിക്കോട് : ദേവഗിരി സി.എം.ഐ പബ്ലിക് സ്‌കൂളിൽ ' ദേവ ശാസ്ത്ര 2 ' ശാസ്ത്രമേള സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ. പോൾ കുരീകാട്ടിൽ സി എം ഐ മേള ഉദ്ഘാടനം ചെയ്തു. സ്റ്റിൽ മോഡൽസ്, ഇന്നോവറ്റീവ് പ്രോഡക്ടസ്, ഇൻവെസ്റ്റിഗറ്റീവ് റിസർച്ച് എന്നീ മൂന്ന് കാറ്റഗറിയിൽ ആയി നടത്തിയ മത്സരത്തിൽ 78 ഓളം പ്രോജക്ടുകളാണ് പ്രദർശിപ്പിച്ചത്. പ്ലാനട്ടോറിയത്തിന്റെ സഹകരണത്തോടെ നടത്തിയ മൊബൈൽ സയൻസ് ബസും ടെലിസ്‌കോപ്പും "സദ്ഭവ് ' ആലപ്പുഴയുടെ ഡോം ഷോ യും ഈ മേളയുടെ ഭാഗമായി നടന്നു. സമീപത്തുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മേള കാണുവാനുള്ള അവസരമൊരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |