കൊച്ചി : സിനിമ - സീരിയൽ നടൻ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവിൽ അജിത് വിജയൻ അന്തരിച്ചു. 57 വയസായിരുന്നു. വിഖ്യാത കഥകളി നടൻ കലാമണ്ഡലം കൃഷ്ണൻ നായർ, പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനും പരേതനായ സി.കെ.വിജയൻ, മോഹിനിയാട്ടം ഗുരു കല വിജയൻ എന്നിവരുടെ മകനുമാണ്.
ഒരു ഇന്ത്യൻ പ്രണയകഥ, അമർ അക്ബർ അന്തോണി, ബാംഗ്ലൂർ ഡേയ്‌സ്, തുടങ്ങി നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ ധന്യ. മക്കൾ ഗായത്രി, ഗൗരി. പരേതനായ പ്രശസ്ത സിനിമാതാരം കലാശാല ബാബു അമ്മാവനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |