ന്യൂഡൽഹി : നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർ ഡോ. ആർ.എൻ. രവി ഒളിച്ചുകളിക്കുകയാണെന്ന തമിഴ്നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി. ബില്ലുകളിൽ അടയിരുന്ന ഗവർണറുടെ നടപടിയെ ഇന്നലെയും ജസ്റ്റിസ് ജസ്റ്റിസുമാരായ ജെ.ബി.പർദിവാലയും ആർ.മഹാദേവനും അടങ്ങിയ ബെഞ്ച് ചോദ്യം ചെയ്‌തു. ബില്ലുകളെ കുറിച്ച് ഗവർണർക്ക് സ്വഭാവികമായി അഭിപ്രായമുണ്ടാകും. എന്നാലത് സർക്കാരിനെ അറിയിക്കാതെ നിശബ്‌ദത പാലിച്ചത് എന്തിനെന്ന് കോടതി ചോദിച്ചു. നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകൾ കേന്ദ്രനിയമവുമായി പൊരുത്തപ്പെടാത്തതാണെങ്കിൽ തിരിച്ചയയ്ക്കേണ്ടത് ഗവർണറുടെ ചുമതലയല്ലേയെന്ന് കോടതി നേരത്തെ ആരാഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |