ന്യൂഡൽഹി: ഉത്സവങ്ങളിലെ ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കെതിരെ പൂരപ്രേമി സംഘം സുപ്രീംകോടതിയെ സമീപിച്ചു. തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളുടെ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്‌തിരുന്നു. ഈ ഹർജിയിൽ കക്ഷി ചേരാൻ പൂരപ്രേമി സംഘം അപേക്ഷ നൽകി. ഉത്സവങ്ങൾക്കും ആന എഴുന്നെള്ളിപ്പിനും ഭരണഘടനാ സംരക്ഷണം നൽകുക, ഹൈക്കോടതിയുടെ ഉത്തരവിലെ പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അഡ്വ. സി.ആർ. ജയസുകിൻ മുഖേനയാണ് അപേക്ഷ സമർപ്പിച്ചത്. ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണം, ആനയും ആളുകളും തമ്മിൽ എട്ടു മീറ്റർ അകലം വേണം തുടങ്ങിയവയായിരുന്നു ഹൈക്കോടതി നിർദ്ദേശങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |