ഭൂമി വ്യവസായ വകുപ്പിന് ഉടൻ കൈമാറും.
പയ്യന്നൂർ: കണ്ണൂർ സൈബർ പാർക്കിനായി എരമം പുല്ലുപാറയിൽ കണ്ടെത്തിയ ഭൂമി വ്യവസായ വകുപ്പിന് കൈമാറുന്നതിനുള്ള നടപടികളുടെ ഭാഗമായി സെസ് പദവിയിൽ നിന്നും ഒഴിവാക്കി. ടി.ഐ.മധുസൂദനൻ എം.എൽ.എയുടെ സബ് മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി വി.എൻ.വാസവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നിർദ്ദിഷ്ട ഭൂമി നിലവിൽ പ്രത്യേക സാമ്പത്തികമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. സെസ് പദവയിൽ നിന്ന് ഒഴിവായാൽ മാത്രമെ വ്യവസായമേഖലയ്ക്ക് കൈമാറാൻ സാധിക്കുകയുള്ളു. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി (കെ.എസ്.ഐ.ടി.ഐ.എൽ)കിൻഫ്ര ഇതിനകം ധാരണയുണ്ടാക്കിയിട്ടുണ്ട്. കെ.എസ്.ഐ.ടി.ഐ.എല്ലിന് ചിലവായ തുക കൈമാറി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഭൂമി കൈമാറുമ്പോൾ അതിന്റെ വില കണക്കാക്കി കിൻഫ്രയിൽ നിന്നും ഈടാക്കുന്നത് സംബന്ധിച്ചും തീരുമാനം എടുക്കേണ്ടതുണ്ട്. കെ.എസ്.ഐ.ടി.ഐ.എല്ലിന് നബാർഡ് അനുവദിച്ച വായ്‌പ എഴുതിത്തള്ളണമെന്ന ആവശ്യവും പരിഗണനയിലാണ്. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടിയാലോചന നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.
ഐ.ടി പാർക്കിൽ നിന്ന് വ്യവസായപാർക്കിലേക്ക്
2007 -എരമം കുറ്റൂർ പഞ്ചായത്തിലെ പുല്ലുപാറയിൽ കണ്ണൂർ സൈബർ പാർക്ക് പ്രഖ്യാപനം
25 ഏക്കർ ഭൂമി ഏറ്റെടുത്തു
പ്രാരംഭനടപടികൾക്ക് തുടക്കം
ഐ.ടി പാർക്കിനായി ഭൂമി സെസ് പദവി
വിജയകരമാകുമോയെന്ന ആശങ്ക
പഠനത്തിൽ ഗ്രാമീണമേഖലയിൽ വിജയമല്ലെന്ന കണ്ടെത്തൽ
മറ്റ് പദ്ധതികളെക്കുറിച്ചുള്ള പഠനത്തിന് കിൻഫ്രയെ ചുമതലപ്പെടുത്തി
ചെറുകിട വ്യവസായപാർക്ക് വിജയകരമാകുമെന്ന് കിൻഫ്ര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |