ന്യൂഡൽഹി: ഇന്ത്യയുടെ പിനാക റോക്കറ്റ് ലോഞ്ചർ ഫ്രഞ്ച് സേനയുടെ ഭാഗമാവുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാരീസിലെ മാർസെയിലിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം സംയുക്ത പ്രസ്‌താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.ഇന്ത്യ-ഫ്രഞ്ച് പ്രതിരോധ ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കുമെന്നും പറഞ്ഞു.
പിനാകയെ സൂക്ഷ്മമായി വിലയിരുത്താൻ ഫ്രഞ്ച് സേനാ വിദഗ്ദ്ധരെ പ്രധാനമന്ത്രി ക്ഷണിച്ചു. അതിനുശേഷമായിരിക്കും കരാറിലേക്ക് കടക്കുന്നത്.
ഫ്രാൻസിന്റെ സ്കോർപീൻ അന്തർവാഹിനികൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിലെ പുരോഗതി വിലയിരുത്തി. പി 75-സ്കോർപീൻ അന്തർവാഹിനികളിൽ ഡി.ആർ.ഡി.ഒ വികസിപ്പിച്ച എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ(എ.ഐ.പി) സംയോജിപ്പിക്കൽ, ഇന്റഗ്രേറ്റഡ് കോംബാറ്റ് സിസ്റ്റം (ഐ.സി.എസ്) പി 75-എ.എസ് അന്തർവാഹിനികളുമായി സംയോജിപ്പിക്കൽ എന്നിവ ചർച്ച ചെയ്‌തു.
മിസൈലുകൾ, ഹെലികോപ്റ്റർ എൻജിനുകൾ, ജെറ്റ് എൻജിനുകൾ തുടങ്ങിവയിലെ സഹകരണവും വിലയിരുത്തി.
ഫ്രഞ്ച് പ്രതിരോധ സംഭരണ ഏജൻസിയായ ഡി.ജി.എയും ഇന്ത്യയുടെ ഡി.ആർ.ഡിഒയും തമ്മിൽ ഗവേഷണ വികസന ചട്ടക്കൂട് സജ്ജമാക്കും.പ്രതിരോധ കോഴ്സുകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം നൽകും.
മോദി-മാക്രോൺ
ചർച്ച ആകാശത്ത്
പ്രതിരോധം, സിവിൽ ആണവോർജ്ജം, ബഹിരാകാശം, നിർമ്മിത ബുദ്ധി മേഖലകളിൽ അടക്കം തന്ത്രപരമായ സഹകരണം തുടരാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പാരീസിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ തീരുമാനം. ദക്ഷിണ ഫ്രാൻസിലെ മാർസെയിലിലേക്ക് ഫ്രഞ്ച് പ്രസിഡൻഷ്യൽ വിമാനത്തിൽ ഒന്നിച്ചുള്ള യാത്രയിലായിരുന്നു ചർച്ച.
മാർസെയിൽ എത്തിയശേഷം പ്രതിനിധി സംഘങ്ങൾക്കൊപ്പം ഇരുവരും ചർച്ചകൾ തുടർന്നു.
മാർസെയിലിനടുത്തുള്ള തീരദേശ പട്ടണമായ കാസിസിൽ പ്രധാനമന്ത്രിയുടെ ബഹുമാനാർത്ഥം പ്രസിഡന്റ് മാക്രോൺ അത്താഴവിരുന്ന് സംഘടിപ്പിച്ചു. മാക്രോണിനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു.
നിർമ്മിത ബുദ്ധിയിൽ
സഹകരിക്കാൻ കരാർ
ഇരു ഭരണാധികാരിളും ഒപ്പുവച്ച കരാറുകളിൽ
നിർമ്മിതബുദ്ധി(എ.ഐ) മേഖലയിലെ സഹകരണവും ഉൾപ്പെടുന്നു.
അഡ്വാൻസ്ഡ് മോഡുലാർ റിയാക്ടറുകൾ, ചെറുകിട മോഡുലാർ റിയാക്ടറുകൾ തുടങ്ങിയവയിൽ സഹകരണം.
ഇന്ത്യൻ ആണവോർജ്ജ വകുപ്പും (ഡി.എ.ഇ) ഫ്രാൻസിന്റെ സി.എ.ഇയും തമ്മിൽ ഗ്ലോബൽ സെന്റർ ഫോർ ന്യൂക്ലിയർ എനർജി പാർട്ണർഷിപ്പിലുള്ള (ജി.സി.എൻ.ഇ.പി) സഹകരണം തുടരും.
ജി.സി.എൻ.ഇ.പി ഇന്ത്യയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂക്ലിയർ സയൻസ് ആന്റ് ടെക്‌നോളജി (ഐ.എൻ.എസ്.ടി.എൻ) ഫ്രാൻസും തമ്മിലും സഹകരണം
ഇന്തോ പസഫിക് മേഖലയുടെ സുസ്ഥിര വികസനം
പരിസ്ഥിതി പരിവർത്തനം, ജൈവവൈവിദ്ധ്യം, വനം, സമുദ്രകാര്യങ്ങൾ, മത്സ്യബന്ധനം എന്നിവയിൽ സഹകരണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |