കൊല്ലം :തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസുകാരായ മുന്നൂറിൽപ്പരം വിദ്യാർത്ഥികൾ 'സ്നേഹപൂർവം അച്ഛനും അമ്മയ്ക്കും നന്ദി' പറഞ്ഞ് കത്തുകൾ തയ്യാറാക്കി. അച്ഛനും അമ്മയും തങ്ങൾക്ക് ഇൻഫന്റ് ജീസസ് സ്കൂളിൽ പഠിക്കാൻ അവസരമൊരുക്കിയതിലുള്ള നന്ദിയാണ് കത്തിന്റെ ഉള്ളക്കം.
അൻപതു പൈസ കാർഡിൽ വളരെ ചുരുക്കി ഇംഗ്ലീഷിലാണ് കത്തുകൾ എഴുതിയത്. കുട്ടികൾ ക്ലാസിൽ വച്ചെഴുതിയ കത്തുകൾ അദ്ധ്യാപകരോടൊപ്പം തങ്കശ്ശേരി ജംഗ്ഷനിലുള്ള പോസ്റ്റ് ഓഫീസിലത്തിയാണ് പോസ്റ്റ് ചെയ്തത്. പോസ്റ്റ് മാസ്റ്റർ അനിൽകുമാറും അശ്വനി അശോകും കുട്ടികളെ സ്വാഗതം ചെയ്തു. ലെറ്റർ ബോക്സിലിടുന്ന കത്തുകളുടെ നടപടിക്രമങ്ങളും അത് വീട്ടിൽ ലഭിക്കുന്നതുവരെയുള്ള കാര്യങ്ങളും പോസ്റ്റ് മാസ്റ്റർ വിവരിച്ചു. പ്രിൻസിപ്പൽ ഡോ. സിൽവി ആന്റണി കുട്ടികളെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |