കൽപ്പറ്റ: വന്യമൃഗ ശല്യത്തിനെതിരെ വയനാട്ടിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചു. തോട്ടം മേഖലയും പ്രവർത്തിച്ചില്ല. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കെ.എസ്ആർ.ടി.സി ചുരുക്കം ചില റൂട്ടുകളിൽ സർവീസ് നടത്തിയെങ്കിലും സമരക്കാർ വ്യാപകമായി തടഞ്ഞു. ദീർഘദൂര ബസുകളും തടഞ്ഞിട്ടു. പലയിടത്തും യാത്രക്കാരും ഹർത്താൽ അനുകൂലുകളും തമ്മിൽ വാക്കേറ്റമുണ്ടായി. വയനാട് വഴിയുള്ള അന്തർസംസ്ഥാന സർവീസുകളും മുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |