ന്യൂഡൽഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത് ഉത്സവങ്ങൾ തടസപ്പെടാതിരിക്കാനെന്ന് സുപ്രീംകോടതി. ഹൈക്കോടതിയുടെ നിയന്ത്രണങ്ങൾക്കെതിരെ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് പൂരപ്രേമി സംഘം ആവശ്യപ്പെട്ടപ്പോഴാണ് പ്രതികരണം.
തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളുടെ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഡിസംബർ 19ന് സുപ്രീംകോടതി സ്റ്റേ ചെയ്‌തിരുന്നു. ഇതിനെതിരെയാണ് പൂരപ്രേമി സംഘം സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാനാവില്ലെന്ന് ജസ്റ്റിസ് ബി.വി.നാഗരത്ന അദ്ധ്യക്ഷയായ ബെഞ്ച് നിലപാടെടുത്തു. അടിയന്തരമായി പരിഹാരം ആവശ്യമുള്ള കാര്യങ്ങളുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശിച്ചു. ആനകൾ തമ്മിൽ മൂന്നുമീറ്റർ അകലം വേണം, ആനയും ആളുകളും തമ്മിൽ എട്ടുമീറ്റർ അകലം വേണം തുടങ്ങിയവയായിരുന്നു ഹൈക്കോടതി നിർദ്ദേശം. മൂന്നുമീറ്റർ അകലം പാലിക്കണമെന്ന് ആനകളോട് നിർദ്ദേശിക്കാൻ കഴിയുമോയെന്ന് സുപ്രീംകോടതി ഇന്നലെയും ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |