കീവ്: തങ്ങളുടെ പങ്കാളിത്തമില്ലാതെ റഷ്യയും യു.എസും മാത്രം ചേർന്ന് തയ്യാറാക്കുന്ന ഒരു സമാധാന കരാറും അംഗീകരിക്കില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ച ഉടൻ തുടങ്ങുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സെലെൻസ്കിയുടെ വിശദീകരണം.
യുക്രെയിൻ നാറ്റോയിൽ ചേരുന്നത് പ്രായോഗികമാണെന്ന് കരുതുന്നില്ലെന്നും യുക്രെയിന് അവരുടെ ഭൂമി മുഴുവനായും തിരിച്ചുപിടിക്കാൻ സാധിച്ചേക്കില്ലെന്നും ട്രംപ് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് സെലെൻസ്കി രംഗത്തെത്തിയത്.
ബുധനാഴ്ച ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി 90 മിനിറ്റ് ഫോൺ സംഭാഷണം നടത്തിയിരുന്നു. ചർച്ചയ്ക്ക് സമ്മതമറിയിച്ച പുട്ടിൻ ട്രംപിനെ റഷ്യയിലേക്ക് ക്ഷണിക്കുകയും ചെയ്‌തു. പുട്ടിനും ട്രംപും വൈകാതെ സൗദി അറേബ്യയിൽ വച്ച് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |