കീവ്: ചെർണോബിലിലെ ആണവ റിയാക്ടറിനെ സംരക്ഷിക്കുന്ന റേഡിയേഷൻ ഷെൽട്ടറിനു നേരെ റഷ്യൻ ഡ്രോൺ ആക്രമണം ഉണ്ടായതായി യുക്രേനിയൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി പറഞ്ഞു. ബലാറസ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ആണവനിലയത്തിന് നേരെ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്.
ആണവനിലയത്തെ സംരക്ഷിക്കുന്ന ഷെൽറ്ററിന് മുകളിലാണ് ഡ്രോൺ പതിച്ചതെന്നും നാലാമത്തെ പവർ യൂണിറ്റിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് വ്ലോദോമിർ സെലൻസ്കി പറഞ്ഞു. ആക്രമണത്തെ തുടർന്ന് ഷെൽറ്റർ തകർന്ന് തീപിടിത്തമുണ്ടായി. കോൺക്രീറ്റും സ്റ്റീലും കൊണ്ട് നിർമ്മിച്ച ഭീമൻ ഷെൽറ്ററിന് കേടുപാടുകൾ സംഭവിച്ചതായി കാണിക്കുന്ന ദൃശ്യങ്ങൾ സെലെൻസ്‌കി എക്‌സിൽ പോസ്റ്റ് ചെയ്തു. അവശേഷിക്കുന്ന റേഡിയോ രശ്മികൾ അന്തരീക്ഷത്തിൽ കലരുന്നത് തടയാൻ 2016ൽ ഷെൽറ്റർ നിർമിച്ചത്. $1.6 ബില്യൺ (£1.3 ബില്യൺ)നാണ് 275 മീറ്റർ (900 അടി) വീതിയും 108 മീറ്റർ (354 അടി) ഉയരവുമുള്ള ഷെൽറ്ററിന്റെ ചിലവ്.
ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സമിതി (ഐഎഇഎ) പ്രകാരം ചെർണോബിലിനകത്തും പുറത്തും റേഡിയേഷൻ അളവ് സാധാരണ നിലയിലും സ്ഥിരീകരിച്ചു. 1986ലാണ് ചെർണോബിൽ ആണവനിലയത്തിന്റെ നാലാമത്തെ പവർ യൂണിറ്റ് തകർന്നത്. തുടർന്ന് സമാനതകളില്ലാത്ത ആണവദുരന്തത്തിന് സോവിയറ്റ് യൂണിയൻ സാക്ഷിയായത്. അന്നുവരെയുള്ള തങ്ങളുടെ എല്ലാസമ്പാദ്യങ്ങളും ആ നഗരത്തിൽ ഉപേക്ഷിച്ച് ജനങ്ങൾ പാലായനം ചെയ്യേണ്ടിവന്നു. അതേസമയം ചെർണോബിൽ ആക്രമിച്ചുവെന്ന അവകാശവാദങ്ങളെ റഷ്യ നിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |