ന്യൂഡൽഹി: ഇന്ത്യ-യു.എസ് പങ്കാളിത്തത്തിന് പുതുസമവാക്യം അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുദ്രാവാക്യമായ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ" (മാഗ), ഇന്ത്യയുടെ മുദ്രാവാക്യമായ 'വികസിത് ഭാരതം" (മേക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ -മിഗ) എന്നിവ ചേർന്ന് 'മെഗാ" പങ്കാളിത്തം രൂപപ്പെടുകയാണെന്ന് മോദി പറഞ്ഞു. ട്രംപുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം സംയുക്ത വാർത്താ സമ്മേളനത്തിലാണ് പരാമർശം. ഈ മെഗാ വീര്യം ഇരുരാജ്യങ്ങളുടെയും ലക്ഷ്യങ്ങൾക്ക് പുതിയ മാനം നൽകുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യ സന്ദർശിക്കാൻ ട്രംപിനെ മോദി ക്ഷണിച്ചു. മുംബയ് ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയെ കൈമാറാനുള്ള തീരുമാനത്തിന് ട്രംപിനെ നന്ദി അറിയിക്കുകയും ചെയ്തു.
എണ്ണ- പ്രകൃതി വാതക
വ്യാപാരം ശക്തിപ്പെടുത്തും
സഹകരണം ഇങ്ങനെ:
ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ എണ്ണ-പ്രകൃതി വാതക വ്യാപാരം ശക്തിപ്പെടുത്തും
കൂടുതൽ അസംസ്കൃത എണ്ണ, പെട്രോളിയം ഉത്പന്നങ്ങൾ, ദ്രവീകൃത പ്രകൃതിവാതകം എന്നിവ ഇന്ത്യ വാങ്ങും
ഊർജ്ജ അടിസ്ഥാന സൗകര്യമേഖലകളിൽ നിക്ഷേപം വർദ്ധിപ്പിക്കും
ആണവോർജ്ജ , ചെറുകിട മോഡുലാർ റിയാക്ടർ മേഖലകളിലുൾപ്പെടെ സഹകരണം വർദ്ധിപ്പിക്കും
ഹൈഡ്രോകാർബണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കും
അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയിൽ ഇന്ത്യയ്‌ക്ക് പൂർണ്ണ അംഗത്വത്തിന് യു.എസ് പിന്തുണ
അമേരിക്ക രൂപകൽപ്പന ചെയ്ത ആണവ റിയാക്ടറുകൾ ഇന്ത്യയിൽ നിർമ്മിക്കും
എ.ഐ, സെമികണ്ടക്ടറുകൾ, ക്വാണ്ടം, ബയോടെക്നോളജി, മറ്റ് സാങ്കേതികവിദ്യകൾ എന്നിവയിൽ ഒന്നിച്ച് പ്രവർത്തിക്കും
നിർണായക ധാതുക്കൾ, നൂതന വസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ് വിതരണ ശൃംഖലകൾ സൃഷ്ടിക്കും
ലിഥിയം, റെയർ എർത്ത് പോലുള്ള തന്ത്രപ്രധാന ധാതുക്കൾ വീണ്ടെടുത്ത് സംസ്കരിക്കുന്ന പദ്ധതി നടപ്പാക്കും
ലോസ് ആഞ്ചൽസിലും ബോസ്റ്റണിലും പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ
ഇന്ത്യയിൽ ഓഫ്-ഷോർ ക്യാമ്പസുകൾ തുറക്കാൻ യു.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്ഷണം
നിർണായക മരുന്നുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹകരണം
ഇന്ത്യക്കാരനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കാൻ സഹായം
സെമികണ്ടക്ടറുകൾ, കണക്റ്റഡ് വെഹിക്കിളുകൾ, മെഷീൻ ലേണിംഗ്, അടുത്ത തലമുറ ടെലികമ്മ്യൂണിക്കേഷൻസ്, ഇന്റലിജന്റ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റങ്ങൾ, ഭാവി ബയോ മാനുഫാക്ചറിംഗ് എന്നീ മേഖലകളിൽ സംയുക്ത ഗവേഷണത്തിന് യു.എസ് നാഷണൽ സയൻസ് ഫൗണ്ടേഷനും ഇന്ത്യൻ ശാസ്ത്ര ഏജൻസികളും തമ്മിൽ പങ്കാളിത്തം
ആഗോള ഡിജിറ്റൽ ഹൈവേ വിപുലീകരിക്കാൻ അഞ്ച് ഭൂഖണ്ഡങ്ങളെ കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന മെറ്റയുടെ കേബിൾ പദ്ധതിയിൽ ഇന്ത്യ നിക്ഷേപമിറക്കും
ഇന്ത്യ-യു.എസ് കരാർ
പ്രതിരോധ സാങ്കേതിക
സഹകരണം ശക്തമാക്കും
സി- 130 ജെ സൂപ്പർ ഹെർക്കുലീസ്, സി-17 ഗ്ലോബ് മാസ്റ്റർ-III, പി-81 പോസെയിഡൺ എയർക്രാഫ്റ്റ്, ഹെലികോപ്ടറുകളായ സി,എച്ച് -47 എഫ് ചിനൂക്സ്, എം എച്ച്- 60ആർ സീഹോക്സ്, എ എച്ച് -64ഇ അപ്പാഷെ, ഹാർപ്പൂൺ ആൻറി ഷിപ്പ് മിസൈൽ, എം 777 ഹൗവിറ്റ്സെർ പീരങ്കി, എം ക്യു- 9ബി ഡ്രോൺ ഇടപാടുകൾ വേഗത്തിലാക്കാൻ ധാരണ
ബഹിരാകാശം, വ്യോമ പ്രതിരോധം, മിസൈൽ, സമുദ്ര സാങ്കേതികവിദ്യകൾ എന്നിവയിൽ പ്രതിരോധ സാങ്കേതിക സഹകരണം ത്വരിതപ്പെടുത്തും
അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും കടലിനടിയിലെ നിരീക്ഷണ സംവിധാനങ്ങളും ഇന്ത്യയ്‌ക്ക് കൈമാറും
അത്യാധുനിക സമുദ്ര സംവിധാനങ്ങൾ, എ.ഐ അധിഷ്ഠിത ആളില്ലാ വ്യോമ സംവിധാനങ്ങൾ വികസിപ്പിക്കാനും നിർമ്മിക്കാനും ആൻഡൂറിൽ ഇൻഡസ്ട്രീസ്- മഹീന്ദ്ര ഗ്രൂപ്പ് കമ്പനികളും അന്തർവാഹിനികളിലെ ടോവ്ഡ് അറേ സംവിധാനം വികസിപ്പിക്കാൻ എ ൽ3 ഹാരിസ്-ഭാരത് ഇലക്ട്രോണിക്സ് കമ്പനികളും തമ്മിൽ പങ്കാളിത്തം
ഇന്തോ-പസഫിക്കിലെ യു.എസ്, ഇന്ത്യൻ സൈന്യങ്ങളുടെ വിന്ന്യാസത്തിൽ തന്ത്രപരമായ സഹകരണം
ജാവലിൻ ആന്റി-ടാങ്ക് ഗൈഡഡ് മിസൈൽ, സ്ട്രൈക്കർ ടാങ്കുകളുടെയും സംഭരണം, സഹ-നിർമ്മാണം എന്നിവ ഇക്കൊല്ലം തുടങ്ങും
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിരീക്ഷണത്തിന് ആറ് പി-8I മാരിടൈം പട്രോൾ വിമാനങ്ങൾ
അറബിക്കടൽ സുരക്ഷിതമാക്കാനുള്ള സംയുക്ത സമുദ്ര സേന നാവിക ദൗത്യസംഘത്തിൽ ഇന്ത്യ നേതൃത്വം ഏറ്റെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |