ആലപ്പുഴ: ബുദ്ധി വികാസമില്ലാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി 6.5 പവനും 72000 രൂപയും കൈക്കലാക്കുകയും പീഡിപ്പിക്കുകയും ചെയ്ത അന്തർ സംസ്ഥാന ലോറി ഡ്രൈവർ കണ്ണൂർ പരിയാരം താനൂർക്കര വീട്ടിൽ മുഹമ്മദ്ഷാഫിക്ക് ഹരിപ്പാട് അതിവേഗ കോടതി ജഡ്ജി ജി.ഹരീഷ് മുപ്പത്തിമൂന്നര വർഷം കഠിന തടവും 4.75 ലക്ഷം രൂപ പിഴയും വിധിച്ചു. വെണ്മണി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി.കോര കേസന്വേഷണം പൂർത്തിയാക്കി അന്തിമറിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്.രഘു, അഡ്വ.കെ.രജീഷ്, ലെയ്സൺ ഓഫീസറായി എ.എസ്.ഐ.വാണി പീതാബംരൻ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |