കൊച്ചി: കേരളത്തിൽ വ്യവസായ വളർച്ചയുണ്ടെന്ന് കാണിക്കാൻ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഉയർത്തിക്കാട്ടുന്നത് തെറ്റായ കണക്കുകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'ഇക്കാര്യങ്ങൾ എല്ലാവരും തിരിച്ചറിയണ"മെന്ന നിർദ്ദേശം,മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിക്കുള്ള പരോക്ഷ മറുപടികൂടിയായി. മൂന്ന് ലക്ഷം സംരംഭങ്ങൾ ഉണ്ടായെന്നാണ് അവകാശവാദം. പത്തുലക്ഷം വീതം നിക്ഷേപം വന്നാലും മുപ്പതിനായിരം കോടി ലഭിക്കുമായിരുന്നു. എന്നാൽ ജി.ഡി.പിയിലേക്കുള്ള സംസ്ഥാന സർക്കാരിന്റെ വിഹിതമാകട്ടെ ഏറെ താഴെയും. 40 ലക്ഷത്തിനു മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ജി.എസ്.ടി രജിസ്‌ട്രേഷൻ നിർബന്ധമാണ്. വ്യവസായങ്ങൾ തുടങ്ങുമ്പോൾ നടത്തുന്ന മുതൽമുടക്കുകൾക്ക് 'ഇൻപുട് ടാക്‌സ് ക്രെഡിറ്റ്' കിട്ടാനും ജി.എസ്.ടി രജിസ്‌ട്രേഷൻ നടത്തും. 3 ലക്ഷം സംരംഭങ്ങളിൽ ജി.എസ്.ടി രജിസ്‌ട്രേഷൻ ആവശ്യമില്ലാത്ത 50 ശതമാനം സംരംഭങ്ങളുണ്ടെന്ന് കണക്കാക്കിയാൽ പോലും കുറഞ്ഞത് 1.5 ലക്ഷം പുതിയ ജി.എസ്.ടി രജിസ്‌ട്രേഷനുകൾ സംസ്ഥാനത്ത് ഉണ്ടാകുമായിരുന്നു. അതേസമയം,താനും ശശി തരൂരുമായി ഇക്കാര്യത്തിൽ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |