വാഷിംഗ്ടൺ: ട്രംപ്- മസ്ക് നേതൃത്വത്തിലുള്ള കാര്യക്ഷമത ഡിപ്പാർട്ട്മെന്റിന്റെ (ഡോഷ്) തീരുമാനത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ വിവിധ പദ്ധതികൾക്കായി യു.എസ് നൽകിയിരുന്ന സഹായങ്ങൾ റദ്ദാക്കി. ബംഗ്ലാദേശിലെ രാഷ്ട്രീയ ഭൂപ്രകൃതി ശക്തിപ്പെടുത്തുന്നതിനുള്ള 29 മില്യൺ ഡോളറിന്റെ ധനസഹായം റദ്ദാക്കുകയാണെന്ന് മസ്‌കിന്റെ നേതൃത്വത്തിലുള്ള വകുപ്പ് അറിയിച്ചു. കൂടാതെ ഇന്ത്യ, മൊസാംബിക്, നേപ്പാൾ, ലൈബീരിയ, കംബോഡിയ ,ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികൾക്കായുള്ള സഹായങ്ങളും യു.എസ് വെട്ടിക്കുറച്ചു. രാജ്യവ്യാപക പ്രതിഷേധത്തെ തുടർന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയപ്പോൾ ബംഗ്ലാദേശിലെ ഭരണമാറ്റത്തിൽ യു.എസിന് പങ്കുണ്ടെന്ന ആരോപണങ്ങൾ ട്രംപ് നിഷേധിച്ചിരുന്നു. അതിന് പിന്നാലെയാണിത്. ഡോഷിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് തീരുമാനം അറിയിച്ചത്. രാജ്യങ്ങൾക്കുള്ള ബഡ്ജറ്റ് വെട്ടിക്കുറച്ചില്ലെങ്കിൽ യു.എസ് പാപ്പരാകുമെന്ന് ഇലോൺ മസ്ക് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |