തിരുവനന്തപുരം : ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ ടെക്‌നോളജിയിൽ പ്രധാനമന്ത്രി സ്വാസ്ത്യ സുരക്ഷാ യോജന പദ്ധതി പ്രകാരം നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കും.
രാവിലെ 10ന് നടക്കുന്ന ചടങ്ങ് കേന്ദ്രമന്ത്രിയായ ജഗത് പ്രകാശ് നദ്ദയും ഡോ.ജിതേന്ദ്ര സിംഗും ചേർന്ന് ഉദ്ഘാടനം ചെയ്യും.കേന്ദ്രമന്ത്രി സുരേഷ് ഗോപി,മന്ത്രി വീണാ ജോർജ്,ഡോ.ശശി തരൂർ.എം.പി,നിതി ആയോഗ് അംഗം ഡോ.വി.കെ.സാരസ്വത്,മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ,കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ.അഭയ് കരണ്ടികർ,കടകംപള്ളി സുരേന്ദ്രൻ എം.എ.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
ഒമ്പത് നിലകളിലായി 27,00,00 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. തീവ്രപരിചരണ സേവനങ്ങൾക്ക് മാത്രമായി 130 കിടക്കകളും പേവാർഡിനായി 40 മുറികളുമുണ്ട്.ഒമ്പത് അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകൾ,എം.ആർ.ഐ ആൻഡ് സി.ടി സ്‌കാൻ വിഭാഗം,മൂന്ന് കാത്ത്ലാബുകൾ,സ്ലീപ് സ്റ്റഡി യൂണിറ്റ്,എക്കോകാർഡിയോഗ്രാഫി സ്യൂട്ട്,നോൺ ഇൻവേസീവ് കാർഡിയോളജി ഇവാല്യുവേഷൻ സ്യൂട്ട് മുതലായവയുണ്ടാകും.രോഗികൾക്കായി വെൽനസ് സെന്റർ,കൗൺസിലിംഗ് കേന്ദ്രങ്ങൾ,കഫറ്റീരിയ മുതലായവയും പുതിയ കെട്ടിടത്തിൽ സജ്ജമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |